ജനങ്ങളോടൊപ്പം എന്നെന്നും

ജനം രാഷ്ട്രീയ പാർട്ടി

ഉദ്ദേശ ലക്ഷ്യങ്ങൾ
  1. വിദ്യാഭ്യാസ മേഖല
  2. തൊഴിൽ
  3. പാർപ്പിട സുരക്ഷ
  4. ദാരിദ്ര്യ നിർമ്മാർജ്ജനം
  5. സൗജന്യ ചികിത്സ എല്ലാവർക്കും
  6. വാർദ്ധക്യ കാല സംരക്ഷണം
  7. സ്ത്രീ സുരക്ഷ
  8. പരിസ്ഥിതി സംരക്ഷണം
  9. കാർഷിക മേഖല
  10. ശുചിത്വ മേഖല
  11. കുടിവെള്ളം
  12. പശ്ചാത്തല വികസനം
  13. വിശ്വാസ സ്വാതന്ത്രം
  14. സാമ്പത്തിക സംവരണം

ജനം രാഷ്ട്രീയ പാർട്ടി

കേരള രാഷ്ട്രീയത്തിൽ പുതിയൊരു രാഷ്ട്രീയപാർട്ടി കൂടി പ്രവർത്തനം ആരംഭിക്കുകയാണ് “ജനം രാഷ്ട്രീയ പാർട്ടി”. പേര് പോലെ തന്നെ പൂർണമായും ജനാധിപത്യം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ജനങ്ങൾക്ക് വേണ്ടിയുള്ള ജനങ്ങളുടെ ജനങ്ങളാൽ രൂപീകരിക്കപ്പെട്ട മതേതര ജനാധിപത്യ പാർട്ടിയാണ് ജനം രാഷ്ട്രീയ പാർട്ടി. ഇലക്ഷൻ കമ്മീഷൻ്റെ രജിസ്ട്രേഷൻ ലഭിച്ച പ്രവർത്തന സജ്ജമായ പാർട്ടിയാണ് നിലവിൽ ജനം രാഷ്ട്രീയ പാർട്ടി, നിലനിൽക്കുന്ന സാഹചര്യത്തിൽ സമൂഹത്തിൽ ഉണ്ടായ അസംതൃപ്തിയാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പ്രചോദനം. നിലനിൽക്കുന്ന ഒരു രാഷ്ട്രീയ സംവിധാനവും ജനാധിപത്യത്തെ ജനങ്ങളെ പ്രത്യേകിച്ച് നമ്മുടെ നാടിനെ സംരക്ഷിക്കാൻ അപര്യാപതമാണെന്ന തിരിച്ചറിവാണ് ജനം രാഷ്ട്രീയ പാർട്ടി ഇവിടെ നിലവിൽ വന്നത്.

ഇന്നത്തെ സാഹചര്യത്തിൽ നാടിനെ, ജനങ്ങളെ സംരക്ഷിക്കുന്നതിന് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ജാതി മത വർഗ്ഗ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളെയും ഒന്നുപോലെ കണ്ടുകൊണ്ട് – ജനങ്ങൾക്ക് വേണ്ടി നാടിനു വേണ്ടി ഒരു നിഷ്പക്ഷ ജനാധിപത്യ രാഷ്ട്രീയ സംവിധാനം ഇവിടെ ആവശ്യമാണ് .

നോക്കുക ഈ നമ്മുടെ കേരള നാട് അനുദിനം കടത്തിൽ മുങ്ങി ക്കൊണ്ടിരിക്കുക- യാണ്. എവിടെയും അഴിമതി, സ്വജനപക്ഷപാതം ജാതിയും മതവും വോട്ട് ബാങ്കും വേർതിരിച്ചുള്ള വിവേചനം അനുദിനം (ഓരോ ദിവസവും) പാർശ്വവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. സമൂഹത്തിലെ വിഭാഗം എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ട് അവഗണിക്കപ്പെട്ട് രണ്ടാംതര പൗരന്‌മാരായി ഇവിടെ ഒതുക്കപ്പെടുന്നു. ജനാധിപത്യം വിഭാഗവും ചെയ്യുന്ന സാമൂഹ്യനീതിയു ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു. എവിടെയും അസമത്വം ? വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിടം, ഭക്ഷണം, ആരോഗ്യം എന്നീ ജനങ്ങൾക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും സാധാരണക്കാർക്ക് നിഷേധിക്കപ്പെടുന്നു. ഈ അവസ്ഥകൾക്ക് മാറ്റം വരണം.

കേരളത്തിലെ ജനാധിപത്യം ശക്തിപ്പെടണം. കഴിഞ്ഞ 65 വർഷങ്ങൾ ഇവിടെ ഭരിച്ച പാർട്ടികൾ, പ്രസ്ഥാനങ്ങൾ, ജനാധിപത്യത്തിൻ്റെ കാവൽക്കാർ വളർന്നു പന്തലിച്ചു. ശതകോടീശ്വരൻമാരായി, എന്നതിനപ്പുറം ജനാധിപത്യം വീണ്ടും വീണ്ടും ദുർബലമാകുന്ന കാഴ്ച്‌ചയാണ് കാണുന്നത് . ഇവിടെ നല്ല നേതൃത്വം ഉണ്ടാകണം. ജനങ്ങളോടൊപ്പം നിൽക്കുന്ന നേതാക്കൾ വരണം. നേരിൻ്റെ രാഷ്ട്രീയ ശുദ്ധിയുള്ള, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടി ഈ കേരളം ഭരിക്കണം. സാമൂഹിക പ്രതിബദ്ധതയുള്ള ജനസമൂഹം ഇവിടെ ഉണരണം. സത്യസന്ധത, മനുഷ്യത്വം നാടിന്റെയും ജനങ്ങളുടെയും നന്‌മകൾ ആഗ്രഹിക്കുന്നവർ ഇവിടേക്ക് കടന്നുവരണം. ഇന്ന് രാഷ്ട്രീയം ഒരു വ്യവസായമായി മാറിയിരിക്കുന്നു. 

1) ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന അഴിമതി

2) രാഷ്ട്രീയത്തിൻ്റെ അന്തഃസത്ത നശിപ്പിക്കുന്ന സ്വജനപക്ഷപാതം

3) കക്ഷി രാഷ്ട്രീയ ഭേദമന്യേ തങ്ങളുടെ നിലപാടുകളെ ന്യായീകരിക്കുന്ന അണികൾ

ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളിൽ ആർക്കും താല്പര്യം ഇല്ല. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികൾ മത്സരിച്ച് ജനങ്ങളെ ചക്കരയും പാലും ഒഴുക്കും. അതിനപ്പുറം പിന്നെ അഞ്ചുവർഷങ്ങൾ തഥൈവ.

നമ്മുടെ നാടിന് മാറ്റമുണ്ടാവണം കേരളം നമ്മുടേത് കൂടിയാണ്.

ഉദ്ദേശ ലക്ഷ്യങ്ങൾ

ജനം പാർട്ടിയുടെ ഉദ്ദേശ മൂല്യങ്ങൾ തുല്യതയാണ്. ജാതി വേർതിരിവുകളില്ലാതെ മതപരമായ മുൻഗണന ഇല്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ പരിഗണന ലഭ്യമാക്കുക.

ഭരണഘടന ഉറപ്പു നൽകുന്ന ഓരോരുത്തർക്കും അർഹമായതും അവകാശപ്പെട്ടതും കൃത്യമായും നിശ്ചയമായും ഉറപ്പുവരുത്തുകയും ലഭ്യമാക്കുകയും ചെയ്യുന്ന വ്യവസ്ഥഹിത സാഹചര്യമായ നീതി ഉറപ്പാക്കുക.

അവസര സമത്വം

എല്ലാ വിഭാഗങ്ങൾക്കും തുല്യമായിരിക്കണം. കഴിവുള്ള വ്യക്തികൾക്ക് ഓഫീസുകളിലും സ്ഥാപനങ്ങളിലും, സമൂഹത്തിൻ്റെ എല്ലാ തലങ്ങളിലും തുല്യ അവസരം സാധ്യമാക്കുക. ജാതി-മത-വർഗ്ഗ-ലിംഗ ഭേദ ഭൂരിപക്ഷ ന്യൂനപക്ഷ വിവേചനമാകരുത് മാനദണ്ഡം.

ജാതി-മത-വർഗ്ഗ-ലിംഗ ഭേദമില്ലാതെ എല്ലാ പൗരന്‌മാർക്കും ഉറപ്പു നൽകുന്ന ഒരു ജനാധിപത്യക്രമം സ്ഥാപിച്ച് സാമൂഹിക സാമ്പത്തിക നീതി അവസര സമത്വം, വിശ്വാസ സ്വാതന്ത്ര്യം എന്നിവ സ്ഥാപിക്കുന്നതിലൂടെ വിവരമുള്ള ഉത്തരവാദിത്തമുള്ള പൗരന്മാരുടെ പരിതസ്ഥിതി സൗഹൃദ ഊർജ്ജസ്വലമായ ജനാധിപത്യമാണ് പാർട്ടി ലക്ഷ്യമിടുന്നത്.

കാഴ്‌ചപ്പാടുകൾ

ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് പ്രധാനം. അതോടൊപ്പം ജനങ്ങളുടെ അടിസ്ഥാന ജീവിത നിലവാരം മെച്ചപ്പെടുത്തുക.

1) വിദ്യാഭ്യാസ മേഖല

2) തൊഴിൽ

3) പാർപ്പിട സുരക്ഷ

4) ദാരിദ്ര്യ നിർമ്മാർജ്ജനം

5) സൗജന്യ ചികിത്സ എല്ലാവർക്കും

6) വാർദ്ധക്യ കാല സംരക്ഷണം

7) സ്ത്രീ സുരക്ഷ

8) പരിസ്ഥിതി സംരക്ഷണം

9) കാർഷിക മേഖല

10) ശുചിത്വ മേഖല

11) കുടിവെള്ളം

12) പശ്ചാത്തല വികസനം

13) വിശ്വാസ സ്വാതന്ത്രം

14) സാമ്പത്തിക സംവരണം

തുടങ്ങി ജനകീയ വിഷയങ്ങളിൽ ജനങ്ങൾക്കൊപ്പം ചേർന്ന് നിന്ന് നേരിന്റെ തുല്യതയുടെ ജനാധിപത്യം സാധ്യമാക്കുക.

സർവ്വോപരി നാടിനും ജനങ്ങൾക്കും വേണ്ടി സേവന സന്നദ്ധതയോട് കൂടി ആത്മാർത്ഥണത്തോടെ നേരിൻ്റെ ജനാധിപത്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് സാമൂഹ്യനീതിയുടെ തുല്യതയുടെ രാഷ്ട്രീയ പ്രവർത്തനം നടത്തുക.

ജനം രാഷ്ട്രീയ പാർട്ടി പേര് പോലെ തന്നെ പൂർണമായ ജനങ്ങൾക്കുവേണ്ടി, ജനങ്ങളാൽ, ജനങ്ങൾ നേതൃത്വം നൽകുന്ന നാടിൻ്റെ പുരോഗതിക്ക് വേണ്ടി സാമൂഹിക പ്രതിബദ്ധതയുള്ള നേരിൻ്റെ രാഷ്ട്രീയ പാർട്ടി നേതൃത്വം നൽകുന്ന രാഷ്ട്രീയപാർട്ടി കേരളം ഭരിക്കണം എന്നുള്ള ഒരു ജനതയുടെ സ്വപ്നസാക്ഷാത്കരണത്തിനായി സത്യത്തിന്റെ മുഖമായി, ധർമ്മത്തിൻ്റെ നീതിയുടെ പോരാട്ടവീഥികളിൽ “ജനങ്ങളോടൊപ്പം എന്നൊന്നും” പ്രവർത്തന സജ്ജമായിരിക്കും.

ഒരിക്കൽ കൂടി നേരിൻ്റെ ജനാധിപത്യ പോരാട്ടങ്ങൾക്കായി നമുക്ക് ഒത്തുചേരാം. ഓരോ പ്രസ്ഥാനം ഓരോ കാലമാണ്. പാർശ്വ വൽക്കരിക്കപ്പെടുന്നവർക്കൊപ്പം ആണ് ജനം രാഷ്ട്രീയ പാർട്ടി, വിധേയത്വം ജനങ്ങളോട് മാത്രം. ജനാധിപത്യത്തിൻ്റെ വേറിട്ട ശബ്ദമായി “ജനം ജനങ്ങളിലേക്ക്” എന്ന അപ്തവാക്യമായി ജനങ്ങളോടൊപ്പം എന്നെന്നും ഒപ്പമുണ്ടാകും.

കാഴ്ചപ്പാട് സാമൂഹിക നീതി തുല്യമായി ഏവർക്കും Mission ജനാധിപത്യ മൂല്യം ഉയർത്തിപ്പിടിച്ചു കൊണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ള, പ്രതികരണശേഷിയുള്ള ജനങ്ങളും, നന്മ നിറഞ്ഞ അഴിമതി രഹിതമായ വിവേചനങ്ങൾ ഇല്ലാത്ത എന്റെ നാട് എന്റെ കേരളം !,

മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നേരിൻ്റെ പുതിയ പോരാട്ടവീഥികളിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും ക്ഷണിക്കുന്നതോടൊപ്പം സമൂഹത്തിന്റെ ജനങ്ങളുടെ പ്രതികരണ ശബ്ദമാകാൻ ദൃശ്യ മാധ്യമ സുഹൃത്തുക്കളുടെയും പൊതുപ്രവർത്തകരുടെയും പരസ്പരവിധേയത്വമായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് നമുക്ക് ഒത്തൊരുമിച്ച് ജനാധിപത്യം ശക്തിപ്പെടുത്താം

                                                                                   ജയ് ജനം : !

കേരളത്തിൻ്റെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി

ജനം രാഷ്ട്രീയ പാർട്ടിയിൽ അംഗമാകു